2009, ഏപ്രിൽ 11, ശനിയാഴ്‌ച

2009, ഏപ്രിൽ 5, ഞായറാഴ്‌ച

പുരുഷന്മാരുടെ വിഷാദാവസ്ഥ!

സാമ്പത്തിക മാന്ദ്യം... ജോലി സ്ഥിരതയെ പറ്റിയുള്ള ആകാംഷ !! അറബിയോട് ചോദിയ്ക്കാന്‍ പറ്റുമോ? ചോദിച്ചാല്‍ ഉത്തരം കിട്ടുമോ? കൂടിരിക്കുന്നവനോട് ചോദിച്ചാലോ? പണി എപ്പോ പോയീന്ന് നോക്കിയാ മതി! അപ്പൊ പിന്നെ? വളരെ എളുപ്പമുള്ള ഒരു കാര്യമുണ്ട്... അവന്‍റെ ഒപ്പമോ കുറച്ചു കൂടുതലോ പണിഎടുക്കുന്ന ഒരുത്തി വീട്ടിലുണ്ട്... "പ്രാണനാഥന്‍ വന്നാല്‍ അന്നത്തെ സംഭവങ്ങള്‍ പങ്കു വക്കാം... കൂടുള്ളവര്‍ കത്തിച്ച തമാശ പണിത പാരകള്‍ അംഗീകരിക്ക പെടാതെ പോകുന്ന നമ്മുടെ എഫെട്ടു്കള്‍് ... അങ്ങനെ നോക്കി ഇരിക്കുമ്പോള്‍ ദാ വരുന്നു ധീരോദാത്തന്‍് അതി പ്രതാപ ഗുണവാന്‍... ഓടിച്ചെന്നു വാതില്‍ തുറക്കുമ്പോള്‍ ഉഗ്ര രൂപത്തില്‍ ഒരു നോട്ടം...... ഉം ..... നീയോ... എന്ന് ഭാവം....... പിന്നെ ആ കടിച്ചു പിടിച്ച ഭാവത്തില്‍ തന്ന്നെ അകത്തോട്ട്‌ ... ഊണ് കഴിക്കുമ്പോഴും കടുപ്പത്ത്തിനു അയവൊന്നുമില്ല ..... എന്തോ മനസ്സിലായി? സാമ്പത്തിക മാന്ദ്യം ഇങ്ങേരുടെ തലെക്കൂടാണെന്ന!